Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayurvedic Camp

Alappuzha

ആ​യു​ർ​വേ​ദ ക്യാ​മ്പും രോ​ഗ​നി​ർ​ണ​യ​വും

ഹ​രി​പ്പാ​ട്: മു​ട്ടം റോ​ട്ട​റി ക്ല​ബ്, അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി, ആ​യു​ഷ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, മാ​വേ​ലി​ക്ക​ര മെ​ഡി​വി​ഷ​ൻ ലാ​ബോ​റ​ട്ട​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. താ​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ക്കി​ട​ക​മാ​സ ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ഷീ​ബ ക്ലാ​സെ​ടു​ത്തു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത ഇ​രു​നൂ​റ്റി അ​ൻ​പ​തി​ലേ​റെ പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ളും ഔ​ഷ​ധ​ക്കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഹ​രി​കു​മാ​ർ മാ​ട​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ജ​യ​കു​മാ​രി, ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ബി. ഹ​രി​കു​മാ​ർ, വി​നീ​ത ശ്രീ​കു​മാ​ർ, റെ​യ്ച്ച​ൽ ബേ​ബി, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സ​ന്ന​കു​മാ​ർ ത​യ്യി​ൽ, അ​നി​ൽ ന​ന്ദ​നം, അ​ഡ്വ. ജി. ​ഷി​മു​രാ​ജ്, ഡോ​ക്ട​ർ​മാ​രാ​യ നി​തു​ല​ക്ഷ്മി, രാ​ഖി​രാ​ജ്, സ​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up